Kodanchery

കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കോടഞ്ചേരി: കൃഷിഭൂമിയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കോടഞ്ചേരി പഞ്ചായത്തിൽ മൈക്കാവ് കരിമ്പാലക്കുന്ന് ഭാഗത്ത് ആൻ്റണി മണ്ഡപത്തിൽ എന്ന കർഷകൻ്റെ കൃഷിയിടത്തിൽ രാത്രി രണ്ടു മണിക്ക് കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന എട്ട് വയസ്സ് പ്രായവും ഒരു കിൻറ്റൽ തുക്കവും ഉള്ള ഒറ്റയാൻ കാട്ടുപന്നിയെ വനം വകുപ്പിൻ്റെ എം.പാനലിൽ പെട്ട മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചൻ വെടിവെച്ച് കൊന്നു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് ചെമ്പകശ്ശേരി, വൈസ് പ്രസിഡൻ്റ് ലിസി ചാക്കോ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സിബി ചിരണ്ടായത്ത് ജോസ് പെരുമ്പള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു. കാട്ടുപന്നിയുടെ ജഡം താമരശ്ശേരി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

Related Articles

Leave a Reply

Back to top button