ഐക്കോ എരഞ്ഞിമാവ് രണ്ടാമത് അഖില കേരള 5s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് നാളെ നടക്കും

കൊടിയത്തൂർ: ജീവകാരുണ്യ ഫണ്ട് ധന ശേഖരനാർത്ഥം ഐക്കോ എരഞ്ഞിമാവ് സംഘടിപ്പിക്കുന്ന പവർ സ്റ്റോൺ ക്രഷർ നൽകുന്ന 50000 രൂപ വിന്നേഴ്സ് പ്രൈസ് മണിക്കും ഇല്ലിക്കൽ ഐസക് മെമ്മോറിയൽ 25000 രൂപ റണ്ണേഴ്സ് പ്രൈസ് മണിക്കും NAP അസോസിയേഴ്സ് ഫാർമ നൽകുന്ന വിന്നേഴ്സ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് അഖില കേരള ഫ്ലഡ് ലൈറ്റ് 5s ഫുട്ബോൾ ടൂർണമെന്റ് നാളെ പന്നിക്കോട് സോക്കർ ടർഫിൽ വച്ച് നടക്കും.
ഉദ്ഘാടന മത്സരത്തിൽ അൽ മദീന മുതുവല്ലൂർ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ടീമിനെ നേരിടും. റഷീദ് വെഡിങ് സെന്റർ എടവണ്ണപ്പാറ, ടൗൺ ടീം കുടത്തായി, ഫോർസ്റ്റാർ വെള്ളൂർ, ടൗൺ ടീം മുരിങ്ങംപുറായ്, എസ.ആർ ഫ്രണ്ട്സ് അരീക്കോട്, സിദാൻ ബോയ്സ് തൃശ്ശൂർ, ചാകര എഫ് സി പൂവാട്ടുപറമ്പ്, അക്ഷര കാളികാവ്, എഫ്.സി പാറോപ്പള്ളി കൊയിലാണ്ടി, ഐക്കോ എരഞ്ഞിമാവ്, ആവാസ് കുമാരനല്ലൂർ, സർഗ്ഗാകുളങ്ങര, റണ്ണിങ് സ്റ്റാർ വാലില്ലപ്പുഴ തുടങ്ങിയ ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും.







