TOP NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം നടത്തുന്നുമുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽഅടിവാരം ഹെൽത്ത് സെന്ററിൽ ഡോക്റ്ററെ നിയമിക്കണം; സർവ്വ കക്ഷി യോഗം ചേർന്നുസെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡൻ്റ് പോലിസ് ക്യാമ്പ് സമാപിച്ചുവിവാദങ്ങള്‍ക്ക് തിരശ്ശീല, ജോയ്സനയും ഷെജിനും പുതു ജീവിതത്തിലേക്ക്മത്തായി ചാക്കോ സ്പോർട്സ് സൊസൈറ്റി; ജോസ് മാത്യു പ്രസിഡന്റ്കോടഞ്ചേരി : നെല്ലിപ്പൊയിൽ കളപ്പുരയ്ക്കൽ സ്റ്റീഫൻ (റിട്ട. ഹെഡ് മാസ്റ്റർ, വിമല യു പി സ്കൂൾ – നെല്ലിപ്പൊയിൽ) അന്തരിച്ചു.ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കിടെ ഭാര്യയും മരിച്ചുവിദ്യാർഥികൾ വിപണിയൊരുക്കി; വിറ്റഴിച്ചത് ഭിന്നശേഷിക്കാർ നിർമിച്ച നൂറോളം കുടകൾമുക്കത്ത് ഓവുചാൽനിർമാണത്തിലെ അപാകം : കടകളിൽ വെള്ളംകയറി
Punnakkal

ചെറിയ ദൂരങ്ങൾ ഇനി സൈക്കിളിൽ ആക്കാം

പുന്നക്കൽ :പ്രകൃതിസംരക്ഷണത്തിന്റെ പുതിയപാഠവുമായി വിളക്കാംതോട് എം എ എം എൽ പി &യൂ പി സ്കൂൾ വിദ്യാർത്ഥികൾ. ചെറിയ ദൂരങ്ങളിലേക്കുള്ള യാത്രകളിൽ ഇനി ഇന്ധനവാഹനങ്ങൾ ഒഴിവാക്കി സൈക്കിൾ ആക്കാം എന്ന ആശയം ആണ് കുട്ടികൾ നാട്ടുകാർക്ക്‌ മുന്നിൽ മാതൃക ആയി സമർപ്പിച്ചത്.

ഇന്ധനങ്ങൾ കത്തുമ്പോൾ പുറത്ത് വരുന്ന കാർബൺ സംയുക്തങ്ങൾ അന്തരീക്ഷവായുവിനെ നശിപ്പിക്കുന്നു,ഭൂമിയെ അത്യുഗ്രമായി ചൂട് പിടിപ്പിക്കുന്നു, കാലാവസ്ഥമാറ്റങ്ങൾക്കു കാരണമാകുന്നു, വായുവിലെ ഓക്സിജൻ അളവിനെ കുറക്കുന്നു എന്നിങ്ങനെ ഉള്ള തിരിച്ചറിവ് ആണ് കുട്ടികൾക്ക് പ്രചോദനം ആയത്. ഭാവിതലമുറയ്ക്ക് ആരോഗ്യകരമായ ഒരു പ്രകൃതിയെ തിരികെ നൽകാൻ പ്രതിജ്ഞ എടുത്ത് അതിന്റെ സന്ദേശങ്ങൾ നാട്ടിലേക്കു പ്രചരിപ്പിക്കാൻ ആയിരുന്നു കുഞ്ഞുങ്ങൾ സൈക്കിൾ എടുത്തു സന്ദേശറാലി നടത്തിയത്. സ്കൂളിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള കുട്ടികൾ ഇനി നടന്നു സ്കൂളിൽ വരുമെന്നും കുട്ടികൾ ഇതോടൊപ്പം പ്രതിജ്ഞ ചെയ്തു. ദൂരെ ഉള്ളവർക്കായി സൈക്കിൾ വാങ്ങി നൽകുന്നതിന് ഉള്ള സംവിധാനങ്ങൾ വരും വർഷങ്ങളിൽ സാധ്യമാക്കാൻ ഉള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു.

യൂ പി സ്കൂൾ പി ടി എ പ്രസിഡന്റ് കുഞ്ഞുമരക്കാർ ഫ്ളാഗ്ഓഫ് ചെയ്ത റാലിയിൽ എൽപി സ്കൂൾ പി ടി എ പ്രസിഡന്റ് ഷമീർ എം പ്രതിജ്ഞ ചൊല്ലികൊടുത്തു. . യൂ പി സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൻ മങ്കരയിൽ സ്വാഗതവും എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷേർലി ജോസഫ് നന്ദിയും പറഞ്ഞ ചടങ്ങിൽ അധ്യാപകരായ അനിൽ ജോൺ, ,സൗമ്യ റോസ് മാർട്ടിൻ,സിസ്റ്റർ ട്രീസ, സെലിൻ തോമസ് എന്നിവരും ആശംസകൾ നേർന്നു.

Related Articles

Leave a Reply

Your email address will not be published.

eighteen + seventeen =

Back to top button