Kodanchery
അമ്പായത്തോട്-ഈരൂട്-കോടഞ്ചേരി വഴി മലയോര ഹൈവേ; എംഎൽഎയും വിദഗ്ധ സംഘവും സാധ്യതാ പഠനം നടത്തി

കോടഞ്ചേരി: അമ്പായത്തോട്-ഈരൂട്-കോടഞ്ചേരി വഴി മലയോര ഹൈവേ നിർമാണത്തിന്റെ മുന്നോടിയായി ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം സാധ്യതാ പഠനം നടത്തി. മലയോര ഹൈവേയുടെ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം എംഎൽഎയോടൊപ്പം ഈരൂടിലെത്തി റോഡ് കടന്നു പോകുന്ന പ്രദേശങ്ങളിലും ഇരുതുള്ളി പുഴയിൽ പാലം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി.
അസി. എക്സി. എൻജിനീയർ പി.എം.ഷാനിത്ത്, ഫൊറോന വികാരി റെക്ടർ ഫാ.തോമസ് നാഗപറമ്പിൽ, ഈരൂട് പള്ളി വികാരി ഫാ.ബിജു ചെന്നിക്കര, റോഷൻ കൈനടി, സിപിഎം ലോക്കൽ സെക്രട്ടറി ഷിജി ആന്റണി നെല്ലിക്കുന്നേൽ, എ.എസ്.രാജു, തോമസ് കുമ്പപ്പിള്ളി തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.







