Mukkam

കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ മദ്യശാല; വെൽഫെയർ പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു

മുക്കം: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാല തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിവിധ കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു. സർക്കാർ നീക്കം സാംസ്കാരിക കേരളത്തെ വെല്ലുവിളിക്കുന്നതാണെന്ന് സമരക്കാർ പറഞ്ഞു. മദ്യനിരോധനമല്ല മദ്യവർജനമാണ് തങ്ങളുടെ നയമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് മുന്നണി ഏറ്റവും കൂടുതൽ മദ്യഷാപ്പുകൾ അനുവദിച്ചും മദ്യ സൂപ്പർ മാർക്കറ്റുകൾ തുറന്നും ജനങ്ങളെ മദ്യലഹരിയിൽ തളച്ചിടുകയാണന്നും സർക്കാറിൻ്റെ തെറ്റായ മദ്യനയം പുന:പരിശോധിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.

ഡിപ്പോകളിൽ മദ്യശാല തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം കൊടുക്കുമെന്നും വെൽഫെയർ പാർട്ടി മുന്നറിയിപ്പ് നൽകി.

വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മറ്റി മുക്കത്ത് ജില്ല സെക്രട്ടറി ചന്ദ്രൻ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി അൻവർ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയംഗം സജ്നബാലു , നാസർ പുല്ലൂരാംപാറ ,കെ .ടി . ഹമീദ് തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button