Kozhikode

വിളവെടുത്ത പച്ചക്കറികൾ വിറ്റഴിക്കാൻ കഴിയാതെ കർഷകർ

ബാലുശ്ശേരി: വിളവെടുത്ത പച്ചക്കറികൾ വിറ്റഴിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കർഷകർ. കൃഷിഭവനുകളുടെ സഹകരണത്തോടെ വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്നും ലോണെടുത്താണ് ഏക്കർ കണക്കിന് സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ കൃഷിചെയ്തിരുന്നത്. കോവിഡ് വ്യാപകമായതോടെ പല പഞ്ചായത്തുകളും ക്രിട്ടിക്കൽ കൺടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതിനാൽ വിളവെടുത്ത പച്ചക്കറികൾ വീട്ടുമുറ്റത്ത് കുന്നുകൂട്ടിയിരിക്കുകയാണ് കർഷകർ.

സാമാന്യം വില ലഭിച്ചിരുന്ന നാടൻ പച്ചക്കറി ഇനങ്ങളായ വെള്ളരി, വെണ്ട, ചീര, മത്തൻ എന്നിവയുടേയും മൈസൂർ വാഴക്കുല, കപ്പ തുടങ്ങിയവയുടേയും വിലയിടിവും ആവശ്യക്കാരുടെ കുറവുമാണ് കർഷകർക്ക് തിരിച്ചടിയായത്.

വിളവെടുപ്പ് കഴിഞ്ഞാൽ കൃഷിയിടങ്ങളിൽനിന്നുതന്നെ നല്ല വിൽപ്പന നടക്കാറുണ്ടായിരുന്നു. എന്നാൽ കോവിഡ് ഭീതിമൂലം ക്രിട്ടിക്കൽ കൺടെയ്‌ൻമെന്റ് സോണുകളിൽനിന്നു ആളുകൾ പുറത്തിറങ്ങാത്തതിനാൽ പച്ചക്കറികൾ വിറ്റഴിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

കൃഷിക്ക് മുടക്കിയ തുകപോലും ലഭ്യമാകാത്തതിനാൽ ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള തിരിച്ചടവ് എങ്ങിനെ നടത്തും എന്ന വേവലാതിയിലാണ് കർഷകർ. വീടുവീടാന്തരം പച്ചക്കറികൾ വിതരണം ചെയ്തും റോഡരികിൽ മൊത്തത്തിൽ കൂട്ടിയിട്ടും വിൽപ്പന നടത്താറുണ്ടായിരുന്നു. അതിനും സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് കർഷകർ പറയുന്നു

Related Articles

Leave a Reply

Back to top button