Puthuppady
പുതുപ്പാടിയില്‍ വാഹന അപകടം,ഡ്രൈവര്‍ക്ക് പരിക്ക്

പുതുപ്പാടി :ഒടുങ്ങാക്കാട് ജുമാമസ്ജിദിന് സമീപം ലോറിയും പുതുപ്പാടി സർവീസ് സഹകരണ ബാങ്കിൻ്റെ ബൊലെറോയും കൂട്ടിയിടിച്ച് ബാങ്കിലെ താൽക്കാലിക ഡ്രൈവറായ പ്രിൻസ് (30) ന് സാരമായി പരിക്കേറ്റു.
ഇദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ ബൊലോറയുടെ മുൻഭാഗം പൂർണമായും തകർന്നു. ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.







