Puthuppady

പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ലാബുകളുടെ ഉൽഘാടനം ചെയ്തു

പുതുപ്പാടി:ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ലാബുകളുടെ ഉത്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിലൂടെ ഉത്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടി അധ്യക്ഷനായ ചടങ്ങിൽ മന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യതിഥി ആയിരുന്നു. ലിന്റോ ജോസഫ് എം. എൽ. എ. ആശസകൾ നൽകി.ശിലാ ഫലക അനാച്ഛാദനം പുതുപ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആയിഷ കുട്ടി സുൽത്താൻ നിർവഹിച്ചു .

ജില്ലാ പഞ്ചായത്ത്‌ മെമ്പർ അംബിക മംഗലത്ത്,ബ്ലോക്ക്‌ പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. പി. സുനീർ, മെമ്പർമാരായ ഉഷ വിനോദ്, ഐബി റെജി, പി. ടി. എ. പ്രസിഡന്റ്‌ ശിഹാബ് അടിവാരം,പ്രിൻസിപ്പൽ മുജീബ് എ, അഷ്‌റഫ്‌ ഒതയോത്ത്, ഹെഡ് മാസ്റ്റർ ശ്യാം കുമാർ സ്റ്റാഫ്‌ സെക്രട്ടറി ആർ. കെ. ഷാഫി, ജിസ്മോൻ ചെറിയാൻ, നസീം ബാനു, ജ്യോതി ടീച്ചർ സംസാരിച്ചു

Related Articles

Leave a Reply

Back to top button