Puthuppady
താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി അപകടത്തില്‍ പെട്ടു

അടിവാരം: താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി അപകടത്തില്‍ പെട്ടു. ചുരമിറങ്ങി വരികയായിരുന്ന ചരക്ക് ലോറിയുടെ ഒരു വശത്തെ ടയര്‍ ഒമ്പതാം വളവിന് താഴെ ഓവുച്ചാലിലേക്ക് ഇറങ്ങി പോവുകയായിരുന്നു.
രാവിലെ 9 മണിയോടെയായിരുന്നു അപകടം. ചരക്ക് ലോറിയില്‍ നിന്നും സാധനങ്ങള്‍ മാറ്റി കയറ്റിയ ശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കം ചെയ്യും. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ നേരിയ ഗതാഗത തടസ്സം നേരിട്ടു. അടിവാരം ഔട് പോസ്റ്റില്‍ നിന്നുള്ള പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.






