Thiruvambady

കൂടരഞ്ഞി പഞ്ചായത്തിലെ ഒരാൾ ഉൾപ്പെടെ തിരുവമ്പാടിയിൽ ഇന്ന് 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ ഇന്ന് 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ ഒരാൾക്കും തിരുവമ്പാടി പഞ്ചായത്തിലെ 21 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്, തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് നിലവിൽ 134 പേർ ചികിത്സയിലുണ്ട്, ഇതിൽ 118 പേർ വീടുകളിൽ കഴിയുന്നു.

വാർഡ് 4 ൽ 4, വാർഡ് 5 ൽ 2, വാർഡ് 6 ൽ 1, വാർഡ് 7ൽ 1, വാർഡ് 10 ൽ 2, വാർഡ് 12 ൽ 2, വാർഡ് 17 ൽ 9 എന്നിങ്ങനെയാണ് വാർഡ് അടിസ്ഥാനത്തിലുള്ള കോവിഡ് കണക്ക്.

ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 648 പേർക്ക് വാക്സിനേഷൻ നൽകി എന്നും, നിലവിൽ ഇതുവരെ പഞ്ചായത്ത് പ്രദേശത്ത് 22,256 പേർക്ക് വാക്‌സിനേഷൻ നൽകിയതായും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button