Thiruvambady
തിരുവമ്പാടി മേഖല കമ്മറ്റിയുടെ കീഴിൽ, കർഷക സംഘം യൂണിറ്റ് കൺവെൻഷന് തുടക്കമായി

തിരുവമ്പാടി: കർഷക സംഘം തിരുവമ്പാടി മേഖല കമ്മറ്റിയുടെ കീഴിൽ യൂണിറ്റ് കൺവെൻഷന് തുടക്കം കുറിച്ചു. മേഖല സെക്രട്ടറി സജി ഫിലിപ്പ് യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മുഹമ്മദ് കാളിയേടത്ത്, ട്രഷറർ ജിബിൻ പി ജെ, നൗഷാദ്, റിയാസ് എ എ, ശശി എന്നിവർ സംസാരിച്ചു.
കർഷക സംഘം മറിയപ്പുറം യൂണിറ്റ് സെക്രട്ടറിയായി സൈതലവി പിച്ചൻ, പ്രസിഡന്റായി ബാബു ഫ്രാൻസീസ് കയ്യാലക്കകത്ത്, ട്രഷററായി ഇസഹാഖ് ഊരകത്തൊടി എന്നിവരെ തിരഞ്ഞെടുത്തു.







