തിരുവമ്പാടി മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതിക്ക് 398.51 കോടി രൂപയുടെ ഭരണാനുമതി.

തിരുവമ്പാടി:ജല ജീവൻ മിഷൻപദ്ധതിയിലുൾപ്പെടുത്തി മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനായി 398.51 കോടി രൂപയുടെ പദ്ധതികൾക്ക് കേരള ജല അതോറിറ്റി ഭരണാനുമതി നൽകിയതായി ലിൻ്റോ ജോസഫ് എം.എൽ.എ അറിച്ചു.
കാരശ്ശേരി- 73.48 കോടി, കൊടിയത്തൂർ 66.10 കോടി, കൂടരഞ്ഞി 33.11 കോടി, തിരുവമ്പാടി – 33.73 കോടി, കോടഞ്ചേരി-85.49 കോടി, പുതുപ്പാടി – 106.57 കോടി രൂപ വീതമാണ് ഭരണാനുമതി ലഭിച്ചത്.
കാരശ്ശേരി- 7407, കൊടിയത്തൂർ -6663, കൂടരഞ്ഞി 3338, തിരുവമ്പാടി -3400, കോടഞ്ചേരി-8112, പുതുപ്പാടി -10 112 എന്നിങ്ങനെ ആകെ 6 പഞ്ചായത്തുകളിലായി 39032 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷനുകൾ ലഭിക്കുക.
2024 ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ജലജീവൻ മിഷൻ. കേന്ദ്ര സർക്കാർ 50 % സംസ്ഥാന സർക്കാർ 25%, തദ്ദേശഭരണ സ്ഥാപനങ്ങൾ 15% ഗുണഭോക്താക്കൾ 10% എന്നീ വിധത്തിലാണ് ഫണ്ട് വിനിയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നത്.
KWA പദ്ധതിയുടെ വിശദഎസ്റ്റിമേറ്റ് സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ക്ഷണിച്ച് പ്രവൃത്തി നടപ്പിലാക്കും. പദ്ധതിപൂർത്തിയാവുന്നതോടെ തിരുവമ്പാടി മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമെന്ന് എം.എൽ എ പറഞ്ഞു.







