Kodiyathur

ലഹരി വ്യാപനം തടയിടാൻ പദ്ധതികളാവിഷ്കരിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ

കൊടിയത്തൂർ : ലഹരി വ്യാപനം തടയിടാൻ പദ്ധതികളാവിഷ്കരിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ഇതിൻ്റെ ഭാഗമായി സ്കൂൾ പരിസരത്തെ പത്ത് പ്രദേശങ്ങളിൽ രക്ഷിതാക്കളെയും മറ്റും പങ്കെടുപ്പിച്ച് പ്രദേശിക ലഹരി വിരുദ്ധ സംഗമങ്ങൾ സംഘടിപ്പിക്കും കൂടാതെ വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണത്തിനായി വിവിധ പരിപാടികൾ നടത്താനും തീരുമാനിച്ചു.

പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി പ്രധാനാധ്യാപകൻ ജി സുധീർ, പ്രിൻസിപ്പൾ എം.എസ് ബിജു, സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ, സി ഫസൽ ബാബു, കെ മറിയുമ്മ കുട്ടി, അസീസ് മാസ്റ്റർ, കെ.കെ അബ്ദുൽ ഗഫൂർ, സി മൻസൂർ, നജ്മുദ്ധീൻ, പി.സി സഫിയ, എം.ടി സൈദ് ഫസൽ, ഇ.പി ഷറീന, എൻ.കെ ഷസ്ന, സിനി, സജി വി തോമസ്, കെ.ടി സലീം, പി.എസ് സുജ പ്രഭ, പി.ടി മഹ്റുഫ്, പി ജുമാന, സലീം കൊളായി സംസാരിച്ചു.

Related Articles

Leave a Reply

Back to top button