Kodanchery

വലിയകൊല്ലി ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

കോടഞ്ചേരി: വലിയകൊല്ലി ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുകയുണ്ടായി. വായനശാല പ്രസിഡണ്ട് ഫ്രാൻസീസ് ചാലിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ജയിംസ് അഴകത്ത് സ്വാഗതം ആശംസിക്കുകയുണ്ടായി. ക്യാമ്പയിൻ ഉദ്ഘാടനം 8-ാം വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ നിർവഹിച്ചു.

പസ്തുത പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് കോടഞ്ചേരി സ്റ്റേഷൻ പോലീസ് ഓഫിസർ ഷിഹാസ് കെ.പി. ലഹരിയുടെ വിപത്തിനെ കുറിച്ചും അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചും വളരെ ലളിതമായി, തനിമയയോടെ, വ്യക്തമായി.

ജോയി പൊട്ടൻകുഴിയിൽ, സലോമി സണ്ണി, അനിത കെ.പി. (ജെ.പി.എച്ച്), ടോമി കോനികുന്നേൽ, റെജി ചിറയിൽ വിജയൻ കുന്നുമ്മൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ബെന്നി കുളങ്ങരതൊട്ടിയിൽ ക്യാമ്പയിന് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button