Puthuppady
പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് റിസ്‌ക് ഫണ്ട് വിതരണവും ആദരിക്കൽ ചടങ്ങും നടത്തി

പുതുപ്പാടി: കേരള സഹകരണ വികസനക്ഷേമനിധി ബോർഡിന്റെ റിസ്‌ക് ഫണ്ട് പദ്ധതിപ്രകാരം പുതുപ്പാടി സർവീസ് സഹകരണബാങ്കിലെ മരണമടഞ്ഞവരും രോഗികളുമായ മുപ്പതുപേർക്ക് അനുവദിച്ച 37,88,555 രൂപയുടെ സഹായധനം കൈമാറി. ഈങ്ങാപ്പുഴ വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ സഹായധനം വിതരണം ചെയ്തു.
നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനക്കാരിയായ ആർ.എസ് ആര്യയെ ചടങ്ങിൽ ആദരിച്ചു. നീറ്റ് പരീക്ഷയിലെ ഉന്നതവിജയികളായ ഫിദ നൗറിൻ, മുഹമ്മദ് ജാസിൻ, ദിൽജ ഒമർ എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയികളായ ഇഷാൽ നിയാസ്, എസ് അഭിരാം എന്നിവരെയും സഹകരണസംഘം താമരശ്ശേരി അസി.രജിസ്ട്രാർ കെ.ഇസെഡ് വിനു ഉപഹാരം നൽകി അനുമോദിച്ചു.







