Mukkam
മുക്കം താഴക്കോട് ഗവ: എൽ.പി സ്കൂൾ വാർഷികാഘോഷം നടത്തി

മുക്കം: താഴക്കോട് ഗവ: എൽ.പി സ്കൂൾ വാർഷികാഘോഷം ‘ചിലമ്പൊലി-2023’ നടന്നു. മുക്കം മുൻസിപ്പൽ ചെയർമാൻ പി.ടി ബാബു ആധ്യക്ഷ്യത വഹിച്ച പരിപാടി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
റേഡിയോ, ടി.വി, ഗാനമേള ആർട്ടിസ്റ്റും കേരള ഗവൺമെന്റിന്റെ നാടൻപാട്ട് ഫെല്ലോഷിപ്പ് നേടിയ ഗായികയുമായ അഞ്ജു ജോൺ മുഖ്യാതിഥിയായി. സമ്മേളനത്തെ തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, മാർഷ്യൽ ആട്സ് ഡെമോ എന്നിവ അരങ്ങേറി.







