അസാദി കാ അമൃത് മഹോത്സവ് മുക്കം മുൻസിപ്പാലിറ്റി ബിസിനസ് എക്സലെൻസി അവാർഡ് ടി.പി അബ്ദുൽ ഗഫൂറിന്

മുക്കം: സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാറിന്റെ അസാദി കാ അമൃത് മഹോത്സവിൽ മുക്കം മുൻസിപ്പാലിറ്റിയിലെ മികച്ച ബിസിനസ് മാനായി ടി.പി ഗ്രൂപ്പ് എം.ഡി. ടി.പി അബ്ദുൽ ഗഫൂറിനെ തെരഞ്ഞെടുത്തു.
മുക്കം മുൻസിപ്പാലിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊന്നാട അണിയിക്കുകയും പ്രശസ്തി പത്രം കൈമാറുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ ജെ. സി. ഐ കാരശ്ശേരി ബിസിനസ് എക്സലൻസി അവാർഡ് കരസ്തമാക്കിയ ഗഫൂർ നിലവിൽ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും മുക്കം യൂണിറ്റ് പ്രസിഡൻ്റുമാണ്.
മുംബൈ ആസ്ഥാനമായി പാച്ചി എന്ന പേരിൽ വസ്ത്രനിർമാണയൂണിറ്റ് നടത്തി വരുന്ന ഇദ്ദേഹം,സുമിക്സ് കിഡ്സ് വെയർ, ഇസെഡ് അപ്പാരൽസ് എന്നീ പ്രമുഖ ബ്രാൻഡുകളുടെ കേരളത്തിലെ പ്രധാന ഡിസ്ട്രിബൂട്ടർ കൂടിയാണ്. കോവിഡ് കാലത്ത് വസ്ത്ര വ്യാപാര രംഗത്ത് മുക്കത്ത് ആദ്യമായി ഓൺലൈൻ പർച്ചേഴ്‌സിംഗും സംഘടിപ്പിച്ചു.







