Puthuppady

പുതുപ്പാടിയില്‍ ദ്രുത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മഴ കോട്ട് വിതരണം ചെയ്തു

പുതുപ്പാടി: പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ നേരിടാന്‍ സന്നദ്ധരായ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ദ്രുത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പഞ്ചായത്ത് ഭരണ സമിതി മഴ കോട്ട് വിതരണം ചെയ്തു. നൂറോളം അംഗങ്ങളാണ് ദ്രുത കര്‍മസേനയിലുള്ളത്. മഴ കോട്ട് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷ കുട്ടി സുല്‍ത്താന്‍ നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ ബീവി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ജോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം കെ ജാസില്‍, നജ്മുന്നീസ ഷരീഫ്, അമ്പുടു ഗഫൂര്‍, ഡെന്നി വര്‍ഗീസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബിജു താന്നിക്കാക്കുഴി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Back to top button