Puthuppady

കൃഷിവകുപ്പും കുടുംബശ്രീ സിഡിഎസും സംയുക്തമായി ഈങ്ങാപ്പുഴയില്‍ ആഴ്ച ചന്ത ആരംഭിച്ചു

പുതുപ്പാടി: കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് പുതുപ്പാടി കൃഷിഭവന്‍, കുടുംബശ്രീ സി ഡി എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സുഭിക്ഷകേരളം ജീവനി മാര്‍ക്കറ്റ് ഗ്രാമീണ ആഴ്ചചന്ത ഈങ്ങാപ്പുഴയില്‍ ആരംഭിച്ചു. ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ചന്തയില്‍ പുതുപ്പാടി പഞ്ചായത്തിലെ കര്‍ഷകരില്‍ നിന്നും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളില്‍ നിന്നുമുള്ള കപ്പ, ചേന, ചേമ്പ്, പാവക്ക, കുമ്പളം, വഴുതനങ്ങ, നാടന്‍ കോഴിമുട്ട, കുടംപുളി, പച്ചക്കറി തൈകള്‍, വാഴക്കുല, മത്തന്‍ എന്നിവയാണ് ഉല്‍പന്നങ്ങളാണ് വിപണത്തിന് തയ്യാറാക്കിയിട്ടുള്ളത്.

എല്ലാ ആഴ്ചയിലും വെള്ളി, ശനി ദിവസങ്ങളിലാണ് ചന്തയുടെ പ്രവര്‍ത്തനം. ആഴ്ചചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ആയിഷബീവി, ബിജു തോമസ്, സിന്ധു ജോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷവിനോദ്, അമല്‍രാജ്,അമ്പുടു ഗഫൂര്‍, ഡെന്നി വര്‍ഗീസ്, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷീബ സജി,സിഡിഎസ് കണ്‍വീനര്‍മാരായ ബിന്ദു പ്രസാദ്,രമണി ഗോപാലന്‍, അംഗങ്ങളായ, സിന്ദു ഷാജി, സുമതി സച്ചിദാനന്ദന്‍, ക്ലസ്റ്റര്‍ ലെവല്‍ കോഓര്‍ഡിനേറ്റര്‍ ഷിജി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button