Puthuppady

ജില്ലാ സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; ചക്കാലക്കൽ, മെഡിക്കൽ കോളേജ് അക്കാദമികൾ ജേതാക്കൾ

പുതുപ്പാടി : ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ പ്ലാപ്പറ്റ മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മെഡിക്കൽ കോളേജ് സ്പോർട്‌സ് അക്കാദമിയും പെൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസ്. സ്പോർട്‌സ് അക്കാദമിയും ജേതാക്കളായി.

ആൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂരപ്പൻ കോളേജ് റണ്ണറപ്പ് ആയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കെ.എസ്.എ. കൈതപ്പൊയിലിനാണ് രണ്ടാം സ്ഥാനം. ഇരുവിഭാഗങ്ങളിലും പുതുപ്പാടി സ്പോർട്‌സ് അക്കാദമി മൂന്നാംസ്ഥാനം കരസ്ഥമാക്കി.

സമാപനച്ചടങ്ങിൽ ജേതാക്കൾക്ക് കേരള സ്പോർട്‌സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ സമ്മാനദാനം നിർവഹിച്ചു. പുതുപ്പാടി സ്പോർട്‌സ് അക്കാദമി ചെയർമാൻ ബിജു വാചാലിൽ അധ്യക്ഷനായി. സി.ടി. ഇല്ല്യാസ്, റിയാസ് അടിവാരം, അബ്ദുള്ളകുട്ടി, പി.കെ. സുകുമാരൻ, കെ. റഫീഖ്, കെ. വിനു, ഷമീം അബ്ദുറഹിമാൻ, ശ്രീജികുമാർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button