Mukkam

എൽ.ഡി.എഫ്. തിരുവമ്പാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുക്കത്ത് പ്രവർത്തനമാരംഭിച്ചു

മുക്കം : എൽ.ഡി.എഫ്. തിരുവമ്പാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുക്കത്ത് പ്രവർത്തനമാരംഭിച്ചു. അഭിലാഷ് ജങ്ഷൻ പരിസരത്ത് ഫെഡറൽ ബാങ്കിന്റെ എതിർവശത്ത് പ്രവർത്തനമാരംഭിച്ച ഓഫീസ് ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

സത്യൻ മൊകേരി, ടി. വിശ്വനാഥൻ, മുക്കം മുഹമ്മദ്, മാത്യു ചെമ്പോട്ടിക്കൽ, ടി.കെ. സാമി, പി.ടി. ബാബു, വി.കെ. വിനോദ്, കെ.കെ. ബാലൻ, പി. ഗവാസ്, പി.കെ. കണ്ണൻ, കെ. മോഹനൻ, കെ.പി. ചാന്ദ്നി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button