കാട്ടുപന്നിയുടെ ജഡം ഭക്ഷിച്ചത് കടുവ അല്ല എന്ന് ഫോറസ്റ്റുകാർ സ്ഥിരീകരിച്ചു:

കോടഞ്ചേരി: പൊട്ടൻകോട് മലയിൽ കടുവ എന്ന് സംശയിക്കുന്ന ജീവി കൊന്നു ഭക്ഷിച്ച കാട്ടുപന്നിയുടെ ജഡം താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംകെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പരിശോധിച്ച് ഇന്നലെ സ്ഥാപിച്ച ക്യാമറയും പരിശോധിച്ചു.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രദേശങ്ങളിൽ പരിശോധന നടത്തി.സമീപവാസികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇന്നലെ പന്നിയെ ഭക്ഷിച്ചത് കടുവ അല്ലെന്നും ഏതോ ചെറിയ വന്യമൃഗം ആണെന്നും താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എംകെ രാജീവ് കുമാർ പറഞ്ഞു അടിയന്തരമായി ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സ് പ്രദേശങ്ങളിൽ പരിശോധന നടത്തുമെന്നും വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ കൂട്ടു സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റേഞ്ച് ഓഫീസറുടെ ഒപ്പം ഗ്രാമ പഞ്ചായത്ത് മെമ്പർ ചാൾസ് തയ്യിൽ, നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ, സ്ഥലവാസികളായ സിജോ മാത്യു കരി നാട്ട്, മാരാത്ത് മാധവൻ,ബിജു ചേന്നം കുളത്ത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ ജി എസ് സജു, പി ജി അപർണ ആനന്ദ്, ഫോറസ്റ്റ് വാച്ചർ മാരായ ബിനീഷ് രാമൻ, പി സി ബിജു എന്നിവർ ഒപ്പമുണ്ടായിരുന്നു.







