മലയോര ഹൈവേ; ഉന്നതതല യോഗം ചേർന്നു

കോടഞ്ചേരി: മലയോര ഹൈവേ കോടഞ്ചേരി- കക്കാടംപൊയിൽ റീച്ച് നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന് നവിഷയങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതതല യോഗം ചേർന്നു. കിഫ്‌ബി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ കിഫ്‌ബി സി ഇ ഒ ഡോ.കെ എം അബ്രഹാം, ജി എം ഷൈല, മറ്റു കിഫ്‌ബി, കെ ആർ എഫ് ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
യോഗം കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങൾ ചുവടെ;
1. അകമ്പുഴ-ആനക്കല്ലുംപാറ ഭാഗത്തെ അലൈൻമെന്റ് മാറ്റം (ഹെയർപിൻ വളവുകൾ ഉൾപ്പെടെ ) അംഗീകരിച്ചു.
2. മാറ്റം വരുന്ന സ്ഥലങ്ങളിലെ ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവ 10 ദിവസത്തിനുള്ളിൽ സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
3. വീട് നഷ്ടപെടുന്നവരുടെയും പുനരധിവസിപ്പിക്കേണ്ടവരുടെയും പുനരധിവാസ പാക്കേജ് തയ്യാറാക്കും. വീട് നഷ്ടപ്പെടുന്നവർക്ക് വീട് നിർമ്മിക്കുന്നതിനും വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് അവയും ലൈഫ് മാനദണ്ഡം അനുസരിച്ച് നൽകും. ഇതിന് വരുന്ന തുക കിഫ്‌ബി അനുവദിക്കും.
4. കിണർ നഷ്ടപ്പെടുന്നവർക്ക് പുതിയ കിണർ നിർമ്മിക്കാൻ ഉള്ള ചെലവ് കിഫ്‌ബി അനുവദിക്കും.
5. വാട്ടർ അതോറിറ്റി പൈപ്പ് മാറ്റുന്നതിനുള്ള തുക കിഫ്‌ബി അനുവദിക്കും.







