Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ള പരിശോധന ക്യാമ്പ് ആരംഭിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തും, ജലജീവൻ മിഷനും, കുടുംബശ്രീയും സംയുക്തമായി നടത്തുന്ന കുടിവെള്ള പരിശോധനാ ക്യാമ്പിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ അഞ്ഞൂറ് കുടിവെള്ള സ്രോതസ്സുകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. വാട്ടർ അതോറിറ്റിയിൽ നിന്നും പ്രത്യേകം പരിശീലനം നേടിയ ഗ്രാമപഞ്ചായത്തിലെ എന്യൂമറേറ്റർമാക്ക് പരിശോധനാ കിറ്റ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ, അസിസ്റ്റൻ്റ് സെക്രട്ടറി പ്രിൻസിയ മുഹമ്മദ്, എക്സാത്ത് സൂപ്പർവൈസർ വിശ്വൻ സി.എൻ, സി.ഡി.എസ് ചെയർപേഴ്സൺ സുജാത വിശ്വൻ, എന്യൂമറേറ്റർമാരായ പ്രജിത,ഹസീന,ജിഷ, ജിസ്മിത എന്നിവർ സംബന്ധിച്ചു.







