Kodanchery

നിര്‍ദ്ധിഷ്ട മലയോര ഹൈവെയുടെ മലപുറം-കോടഞ്ചേരി റീച്ച് തെയ്യപ്പാറയിലൂടെ തന്നെ യാഥാര്‍ത്ഥ്യമാക്കണം; സിപിഐഎം

കോടഞ്ചേരി: നിര്‍ദ്ധിഷ്ട മലയോര ഹൈവെയുടെ മലപുറം-കോടഞ്ചേരി റീച്ച് തെയ്യപ്പാറയിലൂടെ തന്നെ യാഥാര്‍ത്ഥ്യമാക്കണമെന്ന് സി പി ഐ എം കണ്ണോത്ത് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തെയ്യപ്പാറയില്‍ ഇ എം എസ് നഗറില്‍ നടന്ന സമ്മേളനം സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി രഞ്ജിത്ത് ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എ ജോണ്‍ മാസ്റ്റര്‍, പി പി കുര്യന്‍, സുഹറ സലിം എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ ജോളി ജോസഫ്, വി കെ പീതാംബരന്‍, കെ പി ചാക്കോച്ചന്‍, ലോക്കല്‍ കമ്മിറ്റിയംഗം എം എസ് ഷെജിന്‍ സ്വാഗത സംഘം കണ്‍വീനര്‍ പ്രവീണ്‍
സ്‌കറിയ എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി ആയി രഞ്ജിത്ത് ജോസിനെ സമ്മേളനം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ലോക്കല്‍ കമ്മിറ്റിയംഗങ്ങളായി കെ എ ജോണ്‍ മാസ്റ്റര്‍, പി പി കുര്യന്‍,എം എസ് ഷെജിന്‍, എം സി സുബ്രഹ്‌മണ്യന്‍, ബിന്ദു റെജി, എം എം സോമന്‍, അയ്യപ്പന്‍ വട്ടച്ചിറ, സുഹറ സലിം, സുധീഷ് തെയ്യപ്പാറ, കെ ജെ ബിനോയി, ലിന്‍സ് വര്‍ഗ്ഗീസ്, കെ എംജോസഫ് എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button