Thiruvambady

മത്തായി ചാക്കോ പതിനഞ്ചാം ചരമ വാർഷിക ദിനം ആചരിച്ചു

തിരുവമ്പാടി: സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും തിരുവമ്പാടി എം എൽ എയുമായിരുന്ന മത്തായി ചാക്കോയുടെ പതിനഞ്ചാം ചരമ വാർഷിക ദിനം ആചരിച്ചു. ഏരിയയിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടത്തി പതാക ഉയർത്തി. സ്മൃതിമണ്ഡപത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി.

പുഷ്പാർച്ചനയെ തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനം പി മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഇ രമേശ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് എം തോമസ്, ഏരിയാ സെക്രട്ടറി ടി വിശ്വനാഥൻ, വി കെ പീതാംബരൻ, ജോളി ജോസഫ്, വി കെ വിനോദ് തുടങ്ങിയവർ സംസാരി ച്ചു. മത്തായി ചാക്കോയുടെ കുടുംബാംഗങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കാളികളായി.

Related Articles

Leave a Reply

Back to top button