Thiruvambady

മലയോര മേഖല ലഹരി വിമുക്തമാക്കണം; കേരള മദ്യ നിരോധനസമിതി

തിരുവമ്പാടി: കോവിഡ് പശ്ചാലത്തില്‍ മലയോരത്ത് വര്‍ദ്ദിച്ചു വരുന്ന ലഹരി മാഫിയക്കെതിരെ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സ്‌കൂള്‍ പ്രവേശനത്തോടെ പഠിതാക്കള്‍ ലഹരിക്കടിമകളാകുമെന്നും സാമൂഹ്യ സുരക്ഷ നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും കേരള മദ്യനിരോധനസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംഘടന സംസ്ഥാന സെക്രട്ടറി എ കെ മുഹമ്മദ് യോഗത്തിന് അദ്ദ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനന്‍ ഉദ്ഘടാനം നിർവഹിച്ചു. കെ സോമശേഖരന്‍ നായര്‍, ഡോ.മുരളീധരന്‍ നായര്‍, ഡോ.സജി, ദാമോദരന്‍ കോഴഞ്ചേരി, എ കെ സിദ്ദിഖ്, ടി ഉണ്ണികൃഷ്ണന്‍, നീന ജയരാജ്, സിന്ധു ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button