Mukkam

അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് തൊലിപ്പുറത്തെ ചികിൽസ പ്രഹസനമെന്ന് യൂത്ത് കോൺഗ്രസ്

മുക്കം: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിയിലെ അനാസ്ഥ മൂലം തകർന്ന അഗസ്ത്യൻമുഴി പാലത്തിന്റെ അപ്രോച്ച് ഭാഗത്ത് തട്ടിക്കൂട്ട് പരിപാടികൾ നടത്തി ഭാവിയിൽ വൻ ദുരന്തങ്ങൾ വരുത്തിവെക്കുവാൻ കാരണമായേക്കാവുന്ന നിർമാണ പ്രവർത്തിക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. താത്കാലികമായി തൊലിപ്പുറത്ത് ചികിൽസ നടത്തി പൊതുജനങ്ങളെ കരാറുകാരായ നാഥും, ഭരണകക്ഷിയായ സി പി എമ്മും ചേർന്നു വഞ്ചിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കെ ആർ എഫ് ബിക്ക് പരാതി നൽകിക്കഴിഞ്ഞു.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രസ്തുത റോഡ് സന്ദർശിച്ചിരുന്നുവെങ്കിലും അന്നു നൽകിയ വാഗ്ദാനങ്ങൾ നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അഴിമതിയ്ക്ക് കുടപിടിക്കുന്ന ഈ സമീപനം മന്ത്രിയും സർക്കാരും തിരുത്തി റോഡിന്റെ കരാറുകാരെ കരിമ്പട്ടികയിൽ പൊടുത്താനുള്ള നടപടി സ്വീകരിച്ച് റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് യു സി അജ്മലിന്റെ നേത്യത്വത്തിൽ ജിതിൻ പല്ലാട്ട്, അർജുൻ ബോസ്, അമൽ നെടുങ്കല്ലേൽ, ലിബിൻ ബെൻ തുറുവേലിൽ, ലിബിൻ അമ്പാട്ട്, സക്കീർ പി എസ്, സലീം സൂൽത്താൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button