Puthuppady
വയനാട് ചുരത്തിൽ ലോറി അപകടത്തിൽ പെട്ടു; ഗതാഗത തടസം നേരിടുന്നു

അടിവാരം: താമരശ്ശേരിചുരത്തിലെ 7 വളവിൽ ലോറി അപകടത്തിൽപെട്ടു, ചുരമിറങ്ങിവരികയായിരുന്ന ടോറസ് ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽ പെട്ടത്.
ലോറിയുടെ മുൻവശം മുഴുവനായും സംഭരക്ഷണ ഭിത്തി തകർത്തു താഴ്ച്ചയിലേക്ക് തള്ളി നിൽക്കുകയാണ്. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിചുവരുന്നു. വൺവേ അടിസ്ഥാനത്തിലാണ് നിലവിൽ വാഹനങ്ങൾ കടത്തി വിടുന്നത്.







