Kerala

ഓണ്‍ലൈനായി ബില്‍ അടച്ചാല്‍ ഒരു ശതമാനം കിഴിവ്; ഓഫറുമായി വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം; വെള്ളക്കരം ഓണ്‍ലൈനായി അടക്കുകയാണെങ്കില്‍ ബില്ലില്‍ ഒരു ശതമാനം കിഴിവ് പ്രഖ്യാപിച്ച് വാട്ടര്‍ അതോറിറ്റി. വെള്ളക്കരം കുടിശിക വരുത്താതെ ഓണ്‍ലൈന്‍ വഴി അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍.

ഒരു ബില്ലില്‍ പരമാവധി 100 രൂപയായിരിക്കും കുറച്ചു നല്‍കുന്നത്. വ്യവസായിക കണക്ഷന്‍ ബില്ലുകളുടെയും മറ്റ് കണക്ഷനുകളുടെ 2000 രൂപയില്‍ കൂടുതല്‍ വരുന്ന ബില്ലുകളുടെയും അടവ് ഓണ്‍ലൈന്‍ വഴി മാത്രമാക്കാനും തീരുമാനമുണ്ട്. മാര്‍ച്ച് ഒന്ന് മുതലുള്ളവയ്ക്കാണ് ഓഫര്‍ ബാധകമാകുക.

ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനത്തിലേക്ക് ഘട്ടംഘട്ടമായി മാറുന്നത് ഉപഭോക്താവിനും അതോറിറ്റിക്കും ഗുണകരമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ബില്ലിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ മറ്റു വിഭാഗങ്ങളിലേക്കു പുനര്‍വിന്യസിക്കാനാകും. ബില്ലിങ് വിഭാഗം സജ്ജീകരിക്കുന്നതിനുള്ള ചെലവും കുറയും.

Related Articles

Leave a Reply

Back to top button