Kodanchery
തെയ്യപ്പാറ – കോടഞ്ചേരി റോഡ് വൃത്തിയാക്കി

കോടഞ്ചേരി : തെയ്യപ്പാറ റോഡിൽ നിന്ന് കോടഞ്ചേരി സിക്ക് വളവ് വരെയുള്ള റോഡിന്റെ സൈഡിലുള്ള കാടുവെട്ടിത്തെളിച്ച് ഒരു കൂട്ടം സമീപവാസികൾ ഞായറാഴ്ച അവധിദിനം ഫലപ്രദമായി വിനിയോഗിച്ചു.
സ്കൂൾ തുറന്ന സമയം ആയതിനാൽ ഒരുപാട് വിദ്യാർത്ഥികൾ നടന്നു പോകുന്ന വഴിയാണിത്. രണ്ട് സൈഡിലും കാടുപിടിച്ചു കിടന്നതിനാൽ വാഹന ഗതാഗതവും സ്വല്പം ദുഷ്കരമായിരുന്നു. ഇതിലുള്ള കാൽനടയാത്രക്കാർക്കും സൈഡിലേക്ക് മാറി നിൽക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം ആയതു കൊണ്ടാണ് ഇങ്ങനെ ഒരു പ്രവർത്തി നടത്തിയത്.
രാവിലെ മുതൽ സ്ത്രീകളും, കുട്ടികളും, മുതിർന്നവരും ഉൾപ്പടെ ചേർന്ന് കോടഞ്ചേരി മുതൽ സിക്ക് വളവ് വരെയുള്ള പ്രദേശത്തെ റോഡിനിരുവശവും മൂടി കിടന്ന കാട് വെട്ടി തെളിച്ചു. വാർഡ് മെമ്പർന്മാരായ വാസുദേവൻ ഞാറ്റുകാലായിൽ, രാജു തേന്മല എന്നിവർ നേതൃത്വം നൽകി.







