യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും ഐക്യസദസും സംഘടിപ്പിച്ചു

കോടഞ്ചേരി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വർഗീയതക്കെതിരെ സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിൻ്റെ ഭാഗമായി “തീവ്രവാദം വിസ്മയമല്ല… ലഹരിക്ക് മതമില്ല…ഇന്ത്യ മത രാഷ്ട്രമല്ല…”എന്നി മുദ്യാവാക്യങ്ങൾ ഉയർത്തി യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും ഐക്യസദസും സംഘടിപ്പിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഐക്യസദസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് ദിഷാൽ മുഖ്യ പ്രഭാഷണം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസ് മടപ്പിള്ളി, സണ്ണി പെരുകിലം തറപ്പിൽ, അരുൺ കല്ലിടുക്കിൽ, നവീൻ കൊട്ടാരത്തിൽ,ജിബിൻ മാണിക്യത്തു കുന്നേൽ,ഉൻമേഷ് മരംഞ്ചാട്ടി,ബിബിൻ പുത്തൻവീട്ടിൽ, ഷാജി പൊന്നമ്പയിൽ,അജിൻ ജോൺ,സുനേഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
സിജോ മച്ചുഴി, ദിപിൻ കൂമ്പാറ,എഡ്വിൻ ഇലവുങ്കൽ,ഗിൽഗ ജോസ്,പ്രസാദ് കുളപ്പാറകുന്ന്,മുജീബ് പുള്ളിശ്ശേരി, സൻജയ് കൊളപ്പറകുന്ന്,പ്രവീൺ ദാസ്, ഡെന്നീസ്ആനയോട്,അജിത്ത് കൂട്ടക്കര,ആൽബിൻ കുളിരാമുട്ടി, ഷിഹാബ് പെരുമ്പൂള,റിൻസ് തേക്കുംകാട്ടിൽ,ലാലു പൂവാറൻതോട്, ജോബിൻസ് പെരുമ്പൂള,ലിജിൻ കൂമ്പാറ,ഷിജോ ജോർജ്, ആൽവിൽ വടക്കുംപാടം, ഡിയോൺസ് കൂമ്പാറ എന്നിവർ പദയാത്രയ്ക്ക് നേതൃത്തം നൽകി.







