Thiruvambady

കൂമ്പാറ ഉപതിരഞ്ഞെടുപ്പ്; യു ഡി എഫ് സ്ഥാനാർത്ഥി സുനേഷ് ജോസഫ്, എൽ ഡി എഫ് സ്ഥാനാർത്ഥി ആദർശ് ജോസഫ്

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡ് കൂമ്പാറയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് , യു ഡി എഫ് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു രംഗം സജീവമായി.

തിരുവമ്പാടി എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ലിന്റോ ജോസഫ് രാജിവെച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലിന്റോയുടെ വലംകൈയായി നിന്ന് പ്രവർത്തിച്ച സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി സുനേഷ് ജോസഫാണ് യു ഡി എഫ് സ്ഥാനാർത്ഥി .

എൽ ഡി എഫ് സ്ഥാനാർത്ഥിയായി സി പി എം കൂടരഞ്ഞി ലോക്കൽ കമ്മിറ്റി അംഗം ആദർശ് ജോസഫാണ് മത്സരിക്കുക.

യു ഡി എഫിൽ കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മത്സരിച്ച ഈ സീറ്റ് ഉഭയകക്ഷി ധാരണ പ്രകാരം കോൺഗ്രസിനു വിട്ടു കൊടുക്കുകയായിരുന്നു.

ഡിസംബർ ഏഴിനാണ് ഉപതിരഞ്ഞെടുപ്പ്. ഈ മാസം 19 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം.

സംസ്ഥാനത്തെ മൂന്നു ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടെ 32 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കാണ് ഡിസംബർ 7നു ഉപതിരഞ്ഞെടുപ്പു നടക്കുന്നത്.

Related Articles

Leave a Reply

Back to top button