TOP NEWS
മുക്കം നഗരസഭ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തിശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുസിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തിഅപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റികൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചുപുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തുസഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി വിദ്യാർഥികൾതേൻകണം പദ്ധതി; കോടഞ്ചേരിയിൽ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തുകൂടരഞ്ഞി സ്വദേശി റിയാദിൽ മരിച്ചുവൈദ്യുദി ചാർജ് വർദ്ധനവ്; പന്തം കൊളുത്തി പ്രതിഷേധിച്ചു
Puthuppady

അടിവാരത്ത് ചുരം സംരക്ഷണ സമിതി പ്രവർത്തകർ പ്രതിഷേധ പ്രകടനവും, ഉപരോധ ധർണ്ണയും നടത്തി

അടിവാരം: അടിവാരം വയനാട് ചുരം സംരക്ഷണ സമിതി എന്ന സംഘടനയുടെ റജിസ്ട്രേഷൻ പുതുക്കലുകൾ എക്സിക്യൂട്ടീവ് യോഗമോ ജനറൽ ബോഡി യോഗമോ ചേരാതെ വ്യക്തി താൽപര്യങ്ങൾക്കനുസൃതമായി നടത്തിയതിനെതിരെ അടിവാരം അങ്ങാടിയിൽ ഒരു വിഭാഗം ചുരം സംരക്ഷണ സമിതി പ്രവർത്തകർ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി.

മുഹമ്മദ് എരഞ്ഞോണ സ്വാഗതവും മനുഷ്യാവകാശ പ്രവർത്തകൻ ഉസ്മാൻ ചാത്തൻചിറ ഉൽഘാടനവും നിർവഹിച്ചു. ജനപ്രതിനിധികളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗങ്ങളിൽ മധ്യസ്ഥശ്രമങ്ങൾ നടന്നെങ്കിലും നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച സ്വയം പ്രഖ്യാപിത നേതാക്കൾക്കെതിരെയാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

സമിതി സെക്രട്ടറി ഷൗക്കത്ത് എലിക്കാടിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് രാമൻ സി.പി.സി, എക്സി. മെമ്പർമാരായ അനിൽ കണലാട്, വി എച്ച് മുനീർ, സതീഷ് എം.പി, ഷമീർ എം.പി തുടങ്ങി ഇരുപത്തി ആറോളം സമിതി പ്രവർത്തകർ പങ്കെടുത്തു.

അനിശ്ചിത കാല ഓഫീസ് ഉപരോധമടക്കമുള്ള വിഷയത്തിൽ താമരശ്ശേരി പോലീസ് വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചതിനെ തുടർന്ന് അനിശ്ചിതകാല ഉപരോധം താൽക്കാലികമായി നിർത്തിവെച്ചതായും ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

1 × four =

Back to top button