കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പുകൾ പുനരാരംഭിച്ചു.

കോടഞ്ചേരി: ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പിലെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി പാറമല അംഗൻവാടിയിൽ വച്ച് നിർവഹിച്ചു.
കോവ്യാപനത്തെ തുടർന്ന് താൽക്കാലികമായി നിർത്തി വെച്ചിരുന്ന ക്യാമ്പുകൾ കോലഞ്ചേരിൽ ആരംഭിച്ചതിലൂടെ സാധാരണക്കാരായ ആളുകൾക്ക് ആവശ്യം വേണ്ട ആരോഗ്യ പരിശോധനകൾ അതാതിടങ്ങളിൽ തന്നെ ലഭ്യമാക്കുന്നു എന്നത് സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദം ആണെന്നും പ്രസിഡണ്ട് അറിയിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായിരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുറഹ്മാൻ , ഹെൽത്ത് ഇൻസ്പെക്ടർ ദീപാ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു പി ജേക്കബ്, ജെ പി എച്ച് ൻ ലിജി, ആശാവർക്കർ കാഞ്ചന, അംഗൻവാടി ടീച്ചർ ബിജി എ എൽ എം സി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും 45 പേർക്ക് ജീവിതശൈലി രോഗനിർണയ പരിശോധനയും നടത്തി.







