Thiruvambady

തിരുവമ്പാടി മലബാർ റിവർ ഫെസ്റ്റിവൽ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു

തിരുവമ്പാടി :മലബാർ റിവർ ഫെസ്റ്റിവൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി കോസ്മോസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.പതിനാലാം വാർഡ് മെമ്പർ ലിസി മാളിയേക്കലിന്റ അധ്യക്ഷതയിൽ തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.

12 ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമായത്. മൂന്ന് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചത്. നാല് ഗ്രൂപ്പിൽ നിന്നും ഓരോ ജേതാക്കൾ വീതം പങ്കെടുക്കുന്ന സെമിഫൈനലും തുടർന്ന് ഫൈനലും നടന്നു മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമാകുന്ന പഞ്ചായത്തുകളിൽ നിന്നുള്ള കളിക്കാരാണ് വിവിധ ടീമുകളിലായി മത്സരിച്ചത്.

യോഗത്തിൽ റംല ചോലക്കൽ, മുഹമ്മദലി കെ എം,അപ്പു കോട്ടയിൽ എന്നിവർ ആശംസ അറിയിച്ചു. ബിന്ദു കുര്യക്കോസ്, ശരത് സി. എസ്, പോൾസൺ ഞാറക്കൽ, അജു ഇമ്മനുവേൽ, ഷൗക്കത്തലി എന്നിവർ യോഗത്തിൽ സജീവമായി പങ്കെടുത്തു

Related Articles

Leave a Reply

Back to top button