Thiruvambady

തിരുവമ്പാടിയിൽ ഇന്ന് ഒരു കോവിഡ് പോസിറ്റീവ് കേസ് കൂടി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ അയൽസംസ്ഥാനത്തു നിന്ന് ഒന്നാം തീയ്യതി നാട്ടിലെത്തി 15 ദിവസം ക്വോറൻ്റയിനിൽ കഴിഞ്ഞ വ്യക്തിക്ക് 23-ാം മത്തെ ദിവസം കോവിഡ് സ്ഥിതികരിച്ചു.ഈ സാഹചര്യത്തിൽ വ്യക്തിയുടെ റൂട്ട് മാപ്പും, കോണ്ടാക്ട്ലിസ്റ്റും ആരോഗ്യ വകുപ്പും പോലീസും പഞ്ചായത്ത് RRT യും ചേർന്ന് തയ്യാറാക്കുകയും കോണ്ടാക്റ്റ് ലിസ്റ്റിലുള്ള വ്യക്തികളെ ഫോണിൽ വിളിച്ച് ക്വോറൻ്റയിനിൽ പോകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തരം നിർദ്ദേശം കിട്ടിയ വ്യക്തികൾ ക്വോറൻ്റയിൻചട്ടങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ് അല്ലാത്തപക്ഷംനിയമ നടപടികൾ സ്വീകരിക്കുന്നതാണ്. ബന്ധപ്പെട്ട RRT പ്രവർത്തകർ ക്വോറൻ്റയിനിലുള്ളവരുടെ വിവരങ്ങൾ അന്വേഷിക്കുന്നതാണ്. 16-ാം വാർഡിലെ അത്തിപ്പാറയിൽ കഴിഞ്ഞ 15, 16 തീയ്യതികളിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത മുഴുവൻആളുകളും സ്വയം ക്വോറൻ്റയിനിൽ പ്രവേശിക്കണം

കോവിഡ് പോസറ്റീവ് ആയ വ്യക്തി ചികിത്സ തേടിയ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ 23/08/2020 ന് രാത്രി 7.30 മുതൽ 24/08/2020 രാവിലെ 8.30 വരെ ചികിത്സ തോടിയവരും കൂടെ വന്നവരും ആ സമയത്തു ജോലിയിൽ ഉണ്ടായിരുന്ന ജീവനക്കാരും സ്വമേധയ ക്വോറൻ്റയിനിൽ പ്രവേശിക്കേണ്ടതാണ്.
ഇന്ന് തിരുവമ്പാടിയിൽ 100 ആളുകൾക്ക് RTPCR ടെസ്റ്റ് നടത്തി.കൂടുതൽ ടെസ്റ്റുകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തും, FHC യും.

Related Articles

Leave a Reply

Back to top button