Entertainment

മാനേജരുടെ വിവാഹത്തിന് എത്തിയ അതിഥികളെ സ്വീകരിച്ച് അജിത്ത്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ, വീഡിയോ

ലളിതമായ ശൈലിയിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രേക്ഷക മനംകവര്‍ന്ന താരമാണ് തല എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നടന്‍ അജിത്ത്. എപ്പോഴും ആരാധകരെ ചേര്‍ത്ത് നിര്‍ത്തുന്ന അജിത്തിനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ അത്തരത്തിലൊരു ലളിത പ്രവൃത്തിയാണ് സോഷ്യല്‍മീഡിയയിലും നിറയുന്നത്.

തന്റെ മാനേജരുടെ വിവാഹ ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിക്കുന്ന അജിത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹം. ചടങ്ങിനെത്തിയ അതിഥികളെ അജിത്ത് നേരിട്ടെത്തി സ്വീകരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവാഹ ചടങ്ങില്‍ നിന്നുമുള്ള അജിത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button