കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ പുഴയോരങ്ങളിലും പുറമ്പോക്കിലും ജൈവ വേലി പദ്ധതിക്ക് തുടക്കം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പുഴയോരങ്ങളിൽ പുറമ്പോക്കുകളിലും മുളം തൈകൾ വച്ചുപിടിപ്പിച്ചു ജൈവവേലി സൃഷ്ടിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ചെമ്പുകടവ് മൂന്നാം വാർഡ് പുഴ പൊറം പോക്കിൽ ആരംഭിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളി യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുളം തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ പുഴയോരങ്ങളിലും പുറമ്പോക്കിലും ജൈവ വേലികൾ സൃഷ്ടിക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളാണ് തൊഴിലുറപ്പുപദ്ധതി വഴി ആയിരം മുളം തൈകൾ നട്ടു കൊണ്ട് ഉണ്ട് എന്നും പുഴയോരങ്ങളിൽ താമസിക്കുന്ന കർഷകർ ഈ പ്രവർത്തിയെ പ്രോത്സാഹിപ്പിക്കണമെന്നും മണ്ണിടിച്ചിൽ തടയുന്നതിനും ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വനജ വിജയൻ, ജമീല അസീസ്, സിസിലി ജേക്കബ് കോട്ടപ്പള്ളി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.







