Kodanchery

ഗവൺമെന്റ് യുപിസ്കൂൾ ചെമ്പുകടവിലെ വിദ്യാരംഗം കലാ വേദിയുടെ ആഭിമുഖ്യത്തിൽ എഴുത്തു മാസിക അക്ഷരപൂക്കൾ പ്രകാശനം ചെയ്തു

കോടഞ്ചേരി: ഗവൺമെന്റ് യുപി സ്കൂൾ ചെമ്പുകടവിലെ വിദ്യാരംഗം കലാ വേദിയിലെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ചേർന്നൊരുക്കിയ കയ്യെഴുത്തുമാസിക ” അക്ഷരപ്പൂക്കൾ സ്കൂളിലെ പ്രധാനാധ്യാപകനായ ഹിഷാം എം.എച്ച് വിദ്യാരംഗം സ്കൂൾതല സ്റ്റുഡന്റ് കൺവീനർ ആറാം ക്ലാസിലെ അഭിരാമി ബാബുവിനെ കയ്യിൽ നിന്നും ഏറ്റുവാങ്ങുകയും, സ്കൂളിലെ വിദ്യാർഥികൾക്കായി പ്രകാശന കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

കഥയും, കവിതയും, ചിത്രങ്ങളും കൊണ്ട് നിറഞ്ഞ വർണ്ണപകിട്ട് ആണ് അക്ഷരപ്പൂക്കൾ എന്ന് മാഗസിൻ പ്രകാശനം നിർവ്വഹിച്ച് പ്രധാനാധ്യാപകൻ ഹിഷാം എം. എച്ച് പറഞ്ഞു.യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി പ്രത്യൂഷ് കണ്ണൂർ, സീനിയർ അസിസ്റ്റന്റ് മത്തായി, അധ്യാപികയായ അനീന മാത്യു,ബിന്ദു.എൻ.ബി, എന്നിവർ യോഗത്തിന് ആശംസ പറഞ്ഞു. സ്കൂളിലെ വിദ്യാരംഗം കോഡിനേറ്റർ ആൻ ട്രീസ ജോസ് യോഗത്തിന് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button