Puthuppady

പുതുപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

പുതുപ്പാടി: പുതുപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റും താമരശ്ശേരി ജനമൈത്രി പോലീസു സംയുക്തമായി പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. എസ് എ പുരുഷോത്തമന്‍ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു.

ജനമൈത്രി ബീറ്റ് ഓഫീസര്‍ പി അഷ്‌റഫ്, പ്രോഗ്രാം ഓഫീസര്‍ മനോജ് സകറിയ, നസീം ബാനു, ടി രൂപേഷ് പ്രസംഗിച്ചു. വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷീജ, ബിന്ദു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ്രപിന്‍സിപ്പല്‍ എ മുജീബ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആര്‍ കെ ഷാഫി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button