Thiruvambady

ഇരുപത്തിയഞ്ചാം വാർഷിക നിറവിൽ എലൈറ്റ് ഒപ്ടിക്കൽസിന്റെ നവീകരിച്ച ഷോറും പ്രവർത്തനമാരംഭിച്ചു

തിരുവമ്പാടി: നേത്ര പരിചരണ രംഗത്ത് കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി എലൈറ്റ് ഒപ്ടിക്കൽസിന്റെ നവീകരിച്ച ഷോറും തിരുവമ്പാടി ചർച്ച് റോഡിൽ പ്രവർത്തനമാരംഭിച്ചു. ഡിസംബർ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ നേത്ര രോഗ വിദഗ്ധൻ ഡോ. കെ വിജയൻ ഷോറൂമിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ആദ്യവില്പന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി‌ തിരുവമ്പാടി യുണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് നിർവഹിച്ചു.

നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ 31 വരെ പ്രത്യേക ഡിസ്‌കൗണ്ട് ലഭ്യമാണ്. ബ്രാൻഡഡ് കണ്ണട ഫ്രെയിമുകളുടെയും ലെൻസുകളുടെയും വിപുലമായ ശേഖരത്തോടൊപ്പം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പ്രമുഖ നേത്ര രോഗ വിദഗ്ധനായ ഡോ. കെ വിജയന്റെ സേവനവും ലഭ്യമാണ്.

Related Articles

Leave a Reply

Back to top button