Puthuppady

പുതുപ്പാടി സി ഡി എസിന്റെ ജനറല്‍ ബോഡി യോഗം നടത്തി

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ജനറല്‍ ബോഡി യോഗം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷീബസജി അദ്ധ്യക്ഷത വഹിച്ചു.

യോഗത്തില്‍ വരവ് ചിലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ആയിഷബീവി, ബിജുതോമസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ എം റംല അമല്‍രാജ്, കണ്‍വീനവമാരായ ശകുന്തള ശ്രീധരന്‍, രമണി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button