Thamarassery

കട്ടിപ്പാറയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കട്ടിപ്പാറ: കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കന്നൂട്ടിപ്പാറ ചിങ്ങണാംപൊയില്‍ മുണ്ടിച്ചിറ റിയാസിന്റെ കൃഷിയിടത്തിലിറങ്ങിയ രണ്ട് കാട്ടുപന്നികളെയും ചമല്‍ വെണ്ടക്കുംചാല്‍ കുഞ്ഞിരി തലവനക്കാട്ടിന്റെ കൃഷിയിടത്തിലിറങ്ങിയ ഒരു കാട്ടുപന്നിയെയുമാണ് വനംവകുപ്പിന്റെ എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചന്‍ വെടിവെച്ച് വീഴ്ത്തിയത്.

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ കെ അബുബക്കര്‍ കുട്ടി, അനില്‍ ജോര്‍ജ്, കര്‍ഷക പ്രതിനിധി കെ വി സെബാസ്റ്റ്യന്‍, പുതുപ്പാടി സെക്ക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എന്‍ കെ ഇബ്രാഹിം, എം എം പ്രസാദ്, വാച്ചര്‍രന്മാരായ പി ആര്‍ സജിവ്, പി കെ രവി എന്നിവരുടെ നേതൃത്വത്തില്‍ കാട്ടുപന്നികളുടെ ജഡം സംസ്‌കരിച്ചു.

Related Articles

Leave a Reply

Back to top button