Kodanchery
ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓർമ്മകൾക്ക് നിറം പകർന്ന് അമൃത മഹോത്സവം നടത്തി

കോടഞ്ചേരി : ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ 15 വിദ്യാർത്ഥികളായ ചിത്രകാരന്മാർ ഇന്ത്യയുടെ സ്വാതന്ത്രദിന ചരിത്ര ഓർമ്മകൾക്ക് നിറക്കൂട്ടുകൾ നൽകി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഒരു കാൻവാസിൽ ചരിത്രകാരന്മാരുടെയും, ചരിത്രസംഭവങ്ങളെയും ഇന്ന് ചിത്രങ്ങൾ ഒരുമിച്ച് വരച്ചത്.
സ്കൂളിലെ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സ്കൂൾ പ്രധാന അധ്യാപകനായ ഹിഷാം എം എച്ച് ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറിയും ക്ലബ്ബ് കോർഡിനേറ്ററുമായ പ്രത്യുഷ് കണ്ണൂർ അധ്യക്ഷത വഹിച്ചു.
സ്കൂളിലെ സീനിയർ അസിസ്റ്റന്റ് മത്തായി, എസ് ആർ ജി കൺവീനർ ആൻ ട്രീസ ജോസ്, എസ് എസ് ക്ലബ്ബ് കൺവീനർ ലുലു മീരാൻ, അധ്യാപകരായ സമദ്, അതുൽ സെബാസ്റ്റ്യൻ, മീനു ജോർജ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപികയായ അനീന മാത്യു പരിപാടിക്ക് നന്ദി പറഞ്ഞു.







