പുതുപ്പാടി കുടുംബശ്രീ സി ഡി എസില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന് കീഴില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് നടപ്പിലാക്കിയ പ്രവാസി ഭദ്രത വായ്പ പദ്ധതി പ്രകാരം 14 അപേക്ഷകര്‍ക്കുള്ള വായ്പയുടെ ആദ്യ ഗഡു വിതരണം, പിന്നോക്ക വാഭാഗവികസന കോര്‍പ്പറേഷനില്‍ നിന്നും 75 അയല്‍ക്കൂട്ടങ്ങള്‍ക്ക് 2 കോടി 79 ലക്ഷം രൂപയും, ജെന്‍ഡര്‍ ന്യൂസ് ബോര്‍ഡ് സ്ഥാപിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുല്‍ത്താന്‍ നിര്‍വഹിച്ചു.
അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള വിത്ത് വിതരണം വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റിലും വളം വിതരണം സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആയിഷബീവിയും നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷീബ സജി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ബിജു തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷംസു കുനിയില്‍, ഐബി റെജി, ഒ എം റംല സി ഡി എസ് വൈസ്ചെയര്‍പേഴ്സണ്‍ ഗീത ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.







