Mukkam

വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു

മുക്കം: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ പദ്ധതികളിലായി വയോജനങ്ങള്‍ക്ക് അനുവദിച്ച കട്ടിലുകള്‍ വിതരണം ചെയ്തു. പട്ടികജാതി വിഭാഗം, പൊതുവിഭാഗം എന്നിവയിലായി 159 കട്ടിലുകളാണ് വിതരണം ചെയ്തത്.

നഗരസഭാ ചെയര്‍മാന്‍ പി ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ ചാന്ദിനി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ റുബീന, അബ്ദുല്‍ മജീദ്, ഇ സത്യനാരായണന്‍, കൗണ്‍സിലര്‍മാരായ എംകെ യാസിര്‍, വേണുഗോപാല്‍ മാസ്റ്റര്‍, അനിതകുമാരി ടീച്ചര്‍, നികുഞ്ചം വിശ്വന്‍, നൗഫല്‍ മല്ലശ്ശേരി, കല്യാണിക്കുട്ടി, കൃഷ്ണന്‍ വടക്കയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ് സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റീജ സുരേഷ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button