Puthuppady

പുതുപ്പാടി ഫോറസ്റ്റ് സെക്ഷന്‍ ആസ്ഥാനത്ത് വനസംരക്ഷണ സമിതി പൊതുയോഗം നടത്തി

പുതുപ്പാടി: ഫോറസ്റ്റ് സെക്ഷന്‍ ആസ്ഥാനത്ത് വനസംരക്ഷണ സമിതി പൊതുയോഗം നടത്തി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം അനിത രവീന്ദ്രന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സമിതിയുടെ പരിചരണ പ്രദേശവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചോയിയോട്, പയോണ, വേനക്കാവ് ഭാഗങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം കാരണം പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്ത പിന്തുണ ഉറപ്പ് വരുത്തണമെന്നും പൊതുയോഗം ആവശ്യപെട്ടു.

കൊളമല വനസംരക്ഷണ സമിതി പ്രസിഡന്റ് സിബി വര്‍ഗ്ഗീസ് കാട്ടാറത്ത് അധ്യഷത വഹിച്ചു. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. പുതുപ്പാടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി ടി ബിജു ചടങ്ങിന് ആശംസയര്‍പ്പിച്ചു. വനസംരക്ഷണ സമിതി സെക്രട്ടറി എന്‍ കെ ഇബ്രായി സ്വാഗതവും സമിതി വൈസ് പ്രസിഡന്റ് നിഷാ രവി നന്ദിയും പറഞ്ഞു.

കോഴിക്കോട് ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സി(എഫ് ഡി എ)ക്ക് കീഴിലുള്ള കൊളമല വനസംരക്ഷണ സമിതിയുടെ 2021-23 ദ്വൈവാര്‍ഷിക പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് പി സി തോമസ്, വൈസ് പ്രസിഡന്റ് ലിസി ജെയിംസ്, ഖജാന്‍ജി സിബി വര്‍ഗ്ഗീസ് കാട്ടാറത്ത്, എക്‌സിക്യൂട്ടിവ് മെമ്പര്‍മാരായി രാജു തോമസ്, സി ടി തോമസ്, രാജേന്ദ്രന്‍ കൊളമല, ടി കെ വേലായുധന്‍, ലീല പി സി, മേരി ജോളി എന്നിവരെ തെരെഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button