Kodanchery
തെയ്യപ്പാറ കാളിറാവ് റോഡിൻറെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു

കോടഞ്ചേരി: കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ 2021- 22 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന റോഡ് പുനരുദ്ധാരണ പ്രവർത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി , വാർഡ് മെമ്പർ രാജു വെട്ടിക്കാമല, മുൻ മെമ്പർ സജനി രാമൻകുട്ടി , പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.







