CharamamKoodaranji
കൂടരഞ്ഞിയിൽ ബൈക്ക് കൊക്കയിലെക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്

കൂടരഞ്ഞി (കോഴിക്കോട്): പൂവാറൻതോട് റോഡിൽ ഉറുമിയിൽ നിയന്ത്രണം വിട്ട ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുക്കം വല്ലാത്തയ്പാറ പുറമടത്തിൽ സുബൈറിൻ്റെ മകൻ ഹാഷിം (22) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കാരക്കുറ്റി തൊട്ടിയിൽ റഫീഖിൻ്റെ മകൻ മുഹമ്മദ് ജുനൈസിനെ ഗുരുതര പരിക്കുകളൊടെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂവാറൻതോടുള്ള ബന്ധു വീട്ടിൽ പൊയി മടങ്ങി വരുന്ന വഴി ഉറുമി പവർ ഹൗസിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹാഷിമിൻ്റെ ജീവൻ രക്ഷിക്കാനായില്ല.